April 19, 2024

മൃതദേഹത്തോട് അനാദരവ്: വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യ വകുപ്പ്.

0
Img 20201201 Wa0009.jpg
ആദിവാസി  വയോധികൻ്റെ മൃതദേഹത്തോട് ആരോഗ്യ വകുപ്പ് അനാദരവ് കാണിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക അറിയിച്ചു. പൂതാടി  പഞ്ചായത്തിലെ  അരിമുള  സ്വദേശിയായ പാൽനട  കോളനിയിലെ  ഗോപാലൻ (69) തേനീച്ചയുടെ  കുത്തേറ്റ്  എന്നു പറഞ്ഞു  ബത്തേരി  താലൂക്ക്  ആശുപത്രിയിൽ  കൊണ്ടുവരികയും എല്ലാവിധ പ്രാഥമിക  ചികിത്സകളും  നൽകുകയും  ചെയ്തു. രോഗിയുടെ  ഗുരുതരാവസ്ഥ  മനസ്സിലാക്കി  മേപ്പാടി  വിംസ്  ആശുപത്രിയിലേക്ക്  റെഫർ  ചെയ്യുകയും  അവിടെ  വെച്ചു  രോഗി  മരണപ്പെടുകയും  ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം  നടത്തുന്നതിനുവേണ്ടി  ബത്തേരി താലൂക്ക്  ആശുപത്രിയിലേക്ക്  കൊണ്ടുവരികയും ജില്ലയിലെ രണ്ടു ഫോറൻസിക് സർജന്മാരും  അവധിയിലായതിനാൽ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയും  ചെയ്തു. മെഡിക്കൽ കോളജിലേക്ക്‌  കൊണ്ടു പോകുന്നതു വരെ  മൃതദേഹം  ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. കോഴിക്കോടേക്ക്  കൊണ്ടുപോകാൻ  മാത്രമാണ് പുറത്തെടുത്തത്. മൃതശരീരത്തിനു  യാതൊരുവിധ  കേടുപാടും  സംഭവിച്ചിരുന്നില്ല എന്നും മൃതദേഹത്തോട്  അനാദരവ്  കാണിച്ചു  എന്ന  പരാതി  അടിസ്ഥാന രഹിതമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *