കേരള ബാങ്ക് ഒന്നാം വാര്‍ഷികം; ഇടപാടുകാരുടെ സംഗമം നടത്തി

കേരള ബാങ്ക് ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് സി.പി.സിയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഇടപാടുകാരായ ഒ സി മൊയ്തീന്‍, അമ്പിക എന്നിവരെ അദ്ദേഹം ആദരിച്ചു. യുവ സംരംഭകര്‍ക്കായി ആവിഷ്‌കരിച്ച കെ ബി യുവമിത്ര, വനിതാ എസ്.എച്ച്.ജി, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കായുള്ള കെ ബി സഹജ എന്നീവായ്പ പദ്ധതികളുടെ റീജിയണല്‍തല വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എസ് രാമനാഥന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ മാനേജര്‍ ജിനു അബ്രഹാം പ്രസംഗിച്ചു.



Leave a Reply