April 26, 2024

സർക്കാറിന്റെ കർഷക ദ്രോഹ നടപടികൾക്ക് വോട്ടിലൂടെ മറുപടി നൽകണം : സ്വതന്ത്ര കർഷക സംഘം

0
സുൽത്താൻബത്തേരി: കാർഷിക രാജ്യമായ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതും  കർഷകർക്ക്  ഗുണകരമല്ലാത്ത തുമായ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് ബദലായി കർഷകർക്ക് സഹായകമായ തരത്തിൽ കേരളത്തിൽ പഞ്ചാബ് മാതൃകയിൽ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും കർഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു പോരുനതെന്നും യോഗം ചൂണ്ടിക്കാട്ടി. മുൻ സർക്കാറിന്റെ കാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും  നഷ്ടപ്പെടുത്തിയ പിണറായി സർക്കാറിനോടുള്ള കർഷക രോഷം പ്രതിഫലിപ്പിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കർഷകർ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു. കർഷക അവകാശ സംരക്ഷണത്തിനായി കർഷകരുടെ ഡൽഹി മാർച്ചിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ: എൻ. ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ
ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ബാവ ഹാജി ചീരാൽ, ഉമ്മർ ഹാജി ചുള്ളിയോട്, എം. അന്ത്രു ഹാജി, കെ.ഹംസ ഹാജി പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *