May 21, 2026

സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി

0
IMG-20201205-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി. മാനന്തവാടി നഗരസഭ പാലാകുളി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് എതിരെയാണ് നാട്ടുകാർ തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയത്. ഡിവിഷനിലെ ഒരു റോഡ് വർഷങ്ങളായി തകർന്ന്  ഗതാഗത യോഗ്യമല്ലാതായി  കിടക്കുകയാണ് .ഇതുസംബന്ധിച്ച് നാട്ടുകാർ വോട്ടു തേടി വന്ന   മുന്നണികൾക്ക് മുമ്പിൽ പരാതി ഉന്നയിച്ചു. രേഖാമൂലം ഉറപ്പു നൽകാതെ വോട്ട് നൽകില്ലെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് താൻ ജയിച്ചു വന്നാൽ എന്നാൽ എത്രയും വേഗം   റോഡ് നന്നാക്കി നൽകാം എന്ന്  എൽ.ഡി.എഫ് സ്ഥാനാർത്ഥി രേഖാമൂലം ഉറപ്പു നൽകിയതെന്നാണ്  പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇത്  തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന്  യു ഡി എഫും  ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *