വോട്ട് ചെയ്യുമ്പോൾ കോവിഡ് പ്രതിരോധ നടപടികള്‍ ശ്രദ്ധിക്കണം.
പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കും. ബൂത്തുകള്‍ അണുവിമുക്തമാക്കും. പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കും. ഇതിനായി 18 എന്‍-95 മാസ്‌കുകളും 12 ജോഡി കയ്യുറകളും 6 ഫേസ്ഷീല്‍ഡുകളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. ഓരോ ബൂത്തിലേക്കും 7 ലിറ്റര്‍ വീതം സാനിറ്റൈസറാണ് ഇതിനായി നല്‍കുന്നത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍
ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കസേരയോ, ബെഞ്ചോ പോളിംഗ് സ്റ്റേഷനില്‍ സജ്ജമാ ക്കിയിരിക്കണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം.
കാഴ്ചപരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ലിപി സ്പര്‍ശിച്ചോ സ്വയംവോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. 18 വയസ്സ് പൂര്‍ത്തിയായിരി ക്കണം. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.



Leave a Reply