October 3, 2023

യു ഡി എഫ് അധികാരത്തില്‍ വരും. -ടി സിദ്ധീഖ്

0
01.jpg
                                                                     കല്‍പ്പറ്റ :സ്വര്‍ണ്ണ കള്ളകടത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും മയക്കുമരുന്ന് കച്ചവടം നടത്തുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഇടയില്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരിക്കുകയാണ് ഇടതുപക്ഷ നേതാക്കള്‍ക്കെന്നും മുണ്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ പി സി സി വൈസ് പ്രസിഡണ്ട് ടി സിദ്ധീഖ് പറഞ്ഞു 1990 നഗരസഭയായ കല്‍പറ്റ നഗരസഭയെ 2010 വരെ ഭരിച്ചിട്ടും ഒരു ഏ ക്ലാസ്സ് പഞ്ചായത്തിന്റെ നിലയിലേക്ക് എത്തിക്കാന്‍ ഇടതുപക്ഷത്തിനായില്ല 2010 ല്‍ അധികാരത്തില്‍ വന്ന യു ഡി എഫാണ് നഗരസഭയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ,കഴിഞ്ഞ രണ്ടര വര്‍ഷം ജനാധിപത്യ മര്യാദകള്‍ ലഘിച്ച് കുതിര കച്ചവടത്തിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷത്തിന് ഒരു വികസന പ്രവര്‍ത്തവും നടത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ ഭരണസമയത്ത് നഗരസഭയെ നിയന്ത്രിച്ചു വന്നിരുന്ന ആളുകളെ വരെ മാറ്റി നിര്‍ത്തിയതില്‍ നിന്ന് തന്നെ നഗരസഭയില്‍ ഇത്തരക്കാര്‍ നടത്തിയത് ക്ഷേമ പ്രവര്‍ത്തനങ്ങളല്ല അഴിമതിയും സ്വജനപക്ഷപാതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുന്‍സിപ്പല്‍ യു ഡി എഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു .പി പി ആലി ,റസാഖ് കല്‍പ്പറ്റ ,ഗിരീഷ് കല്‍പ്പറ്റ ,,സംഷാദ് മരക്കാര്‍ ,, സാലിറാട്ടക്കൊല്ലി ,കെ കെ രജേന്ദ്രന്‍ ,ഷബ്‌നാസ് തന്നാനി ,ശോഭ അശേകന്‍ ,ജമീല ലത്തീഫ് ,മജീദ് ,സുനീര്‍ ഇത്തിക്കല്‍ ,വാസു തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *