June 13, 2026

വയനാട് ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് :· 150 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

· 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (07.12.20) 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12123 ആയി. 10279 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1768 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1083 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികളായ 14 പേര്‍, ബത്തേരി 12 പേര്‍, എടവക 5 പേര്‍, മാനന്തവാടി, നെന്മേനി, പനമരം 4 പേര്‍ വീതം, മുട്ടില്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര്‍ വീതം, പടിഞ്ഞാറത്തറ 2 പേര്‍, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

150 പേര്‍ക്ക് രോഗമുക്തി
മേപ്പാടി, തരിയോട് സ്വദേശികള്‍ 15 പേര്‍ വീതം, എടവക 13 പേര്‍, പൊഴുതന, കല്‍പ്പറ്റ, വൈത്തിരി 8 പേര്‍ വീതം, പൂതാടി, പടിഞ്ഞാറത്തറ, നെന്മേനി 7 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി 6 പേര്‍ വീതം, പനമരം, വെള്ളമുണ്ട 5 പേര്‍ വീതം, മാനന്തവാടി, വെങ്ങപ്പള്ളി 4 പേര്‍ വീതം,  മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, തൊണ്ടര്‍നാട് 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര്‍ വീതം, പുല്‍പ്പള്ളി, മാനന്തവാടി, തവിഞ്ഞാല്‍, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് മലപ്പുറം സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 10 പേരുമാണ്  രോഗമുക്തരായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *