May 6, 2024

നേര്‍ദിശ പ്രൊബേഷന്‍ വാരാഘോഷം സമാപിച്ചു.

0
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനം മുതല്‍ ചരമദിനം വരെ വിവിധ പരിപാടികളോടെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് സംഘടിപ്പിച്ച പ്രൊബേഷന്‍ വാരാഘോഷം- 'നേര്‍ ദിശ – 2020' സമാപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍, ജുഡീഷ്യല്‍ ഓഫീസ്സര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിച്ചു. മുംബൈ പ്രയാസ് – ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഓള്‍ ഇന്ത്യാ പ്രൊബേഷന്‍ ഓഫീസേഴ്‌സ് ഫോറം എന്നിവയുമായി ചേര്‍ന്ന് നാഷണല്‍ വെബിനാര്‍ സംഘടിപ്പിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി കൈമാറ്റം, സര്‍ഗ്ഗദീപ്തി, പങ്കുവെപ്പ്, റേഡിയോ ലൈവ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. നേര്‍ ദിശയുടെ ഭാഗമായി നടത്തിയ 'സര്‍ഗ്ഗദീപ്തി' ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരത്തില്‍ മുട്ടില്‍ ഡബ്ല്യൂ.ഒ.വി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പി. മുഹമ്മദ് ജസീല്‍ ഒന്നാം സ്ഥാനവും ചുള്ളിയോട് ആനപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അനീസ്.കെ.കെ രണ്ടാം സ്ഥാനവും നേടി.
 കല്‍പ്പറ്റ ബാര്‍ അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച സമാപന പരിപാടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രദീപ് .കെ.പി. ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.വി. ബാബു അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സ സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സാമൂഹ്യനീതി വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറും എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പറുമായ സി.കെ. രാഘവന്‍ ഉണ്ണി നിര്‍വഹിച്ചു. അഡ്വ. എം. വേണു ഗോപാല്‍ ജസ്റ്റിസ് .വി . ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ക്ലാസ്സെടുത്തു. ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വ. അഭിലാഷ് ജോസഫ് സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബബിത സ്വാഗതവും പ്രൊബേഷന്‍ അസിസ്റ്റന്റ് മുഹമ്മദ് അജ്മല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *