June 13, 2026

രോഗികൾ കൂടുന്നു. : വയനാട് ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ് : · 125 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
*
· 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (08.12.20) 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 125 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12407 ആയി. 10404 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1927 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1185 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി സ്വദേശികളായ 46 പേര്‍, മുട്ടില്‍ 40 പേര്‍, പടിഞ്ഞാറത്തറ 30 പേര്‍, എടവക 27 പേര്‍, വൈത്തിരി 21 പേര്‍, കല്‍പ്പറ്റ, മാനന്തവാടി 15 പേര്‍ വീതം, പനമരം 13 പേര്‍, കണിയാമ്പറ്റ 10 പേര്‍, മേപ്പാടി, നെന്മേനി 9 പേര്‍ വീതം, ബത്തേരി, മൂപ്പൈനാട്, പൂതാടി എട്ടു പേര്‍ വീതം, തവിഞ്ഞാല്‍ ആറു പേര്‍, പൊഴുതന, മീനങ്ങാടി അഞ്ചു പേര്‍ വീതം, വെള്ളമുണ്ട രണ്ടു പേര്‍, നൂല്‍പ്പുഴ, തിരുനെല്ലി എന്നിവിടങ്ങളില്‍ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ രണ്ടിന് മുംബൈയില്‍ നിന്നും എത്തിയ 4 എടവക സ്വദേശികളാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതരായത്.
*125 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി, തവിഞ്ഞാല്‍, കണിയാമ്പറ്റ സ്വദേശികളായ 7 വീതം, തരിയോട്, അമ്പലവയല്‍, നെന്മേനി, മേപ്പാടി, വെള്ളമുണ്ട, കല്‍പ്പറ്റ 5 വീതം, പനമരം 4 പേര്‍, തിരുനെല്ലി, മീനങ്ങാടി 3 പേര്‍ വീതം, നൂല്‍പ്പുഴ, എടവക, പുല്‍പള്ളി 2 പേര്‍ വീതം, മുട്ടില്‍, പൊഴുതന, ബത്തേരി, മേപ്പാടി, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ ഓരോരുത്തരും, 2 കണ്ണൂര്‍ സ്വദേശികളും, തമിഴ്‌നാട്, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 47 പേരുമാണ് രോഗമുക്തി നേടിയത്.
*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *