മരമുത്തച്ഛനെ മുറിച്ച് മാറ്റാൻ അനുവദിക്കില്ല: പ്രകൃതി സംരക്ഷണ സമിതി.

'മാന്തവാടി ട്രഷറിയുടെ മുമ്പിലെ വൻ മരമായ ആഞിലിമരം മുറിച്ചുനീക്കാനുള്ള മരം ലോഭിയുമായുള്ള ഉദ്യോഗസ്ഥ ഒത്തുകളി അവസാനിപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
.തലമുറകൾക്ക് തണലേകിയ മരമുത്തച്ചനെ യാതൊരു വിധ അപകട ഭീഷണിയുടെ പേരില്ല മറിച്ചു മാറ്റാൻ തീരുമാനിച്ചത് .മരം ലോഭി ക്രിത്രിമ ഭീഷണി ഉണ്ടാക്കി കാണിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നു .വർഷങ്ങളോളം പൂർണ്ണ ആരോഗ്യത്തോടെ നിലനിൽക്കേണ്ടുന്ന വൻമരത്തെ യാണ് ഇപ്പോൾ കുരുതി കൊടുക്കാൻ ഉദ്ദേശിക്കുന്നത് . കൊമ്പുകൾ കോതി ഒതുക്കി ഈ മരത്തെ നിലനിർത്തണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെടുന്നു … മര o.ലോഭിക്ക് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ പ്രതിനിധികളെ പൊതു ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും .. വർഷങ്ങൾക്ക് മുമ്പ് ഇതേപോലെ മാനന്തവാടി ബിഷപ്പ് ഹൗസിന് താഴെയുള്ള റോഡപകടങ്ങൾക്ക് കാരണം ആകുന്നു എന്ന് പറഞ്ഞ് മുറിച്ചു മാറ്റാൻ ശ്രമം നടത്തിയപ്പോൾ ജനകീയമായ പ്രക്ഷോഭങ്ങളിലൂടെ ശ്രമം തടയുകയുണ്ടായി .തുടർന്ന് റോഡിൽ കോൺക്രീറ്റ് കെട്ടിടം പണിത് പാർക്ക് പണിയാൻ ശ്രമം തുടങ്ങി അത് പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയും അതിൻ്റെ പാപഭാരം പരിസ്ഥിതി പ്രവർത്തകരുടെ മേൽ കെട്ടിവെച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടുകയുണ്ടായി .. പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു .എൻ ബാദുഷ, അജി കൊളോണിയ, ഗംഗാധരൻ മാസ്റ്റർ, തോമസ് അമ്പലവയൽ, പി.റ്റി മനോജ് കുമാർ എന്നിവർ പ്രസ്സംഗിച്ചു.



Leave a Reply