ഏറുമാടം തകര്‍ന്ന് 6 പേര്‍ക്ക് പരിക്ക്
.
മാനന്തവാടി: ഏറുമാടം തകര്‍ന്ന് 6 പേര്‍ക്ക് പരിക്ക്.
തിരുനെല്ലി അപ്പപ്പാറ ചക്കിണി പുലിവാല്‍ വളവില്‍ വന്യമൃഗശല്യം തടയാന്‍ കാവല്‍ ഇരിക്കാന്‍ നിര്‍മ്മിച്ച ഏറുമാടമാണ് ഇന്നലെ രാത്രിയില്‍ തകര്‍ന്ന് വീണത് .ഇതില്‍ കാവല്‍ ഇരുന്ന ആറ് പേര്‍ക്കും പരിക്കേറ്റു.തിരുനെല്ലി അപ്പപാറ ചെറുമാത്തൂര്‍ കോളനിയിലെ രാമന്‍, പാര്‍സി കോളനിയിലെ നവീന്‍, ആലിക്കുന്ന് കോളനിയിലെ വിജീഷ്, ചെറുമാത്തൂര്‍ കോളനിയിലെ ദിപേഷ് അനൂപ്, തൈക്കുളം കോളനിയിലെ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാരപരിക്കേറ്റ നവീന്‍, അനൂപ് ദിപേഷ്, വിജിഷ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം തിരിച്ചയച്ചു. തോളെല്ലിനും കാലിനും സാരമായ പരിക്കേറ്റ ചെറുമാത്തൂര്‍ കോളനിയിലെ രാമനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തൈക്കുളം കോളനിയിലെ സുരേഷിനെ മേപ്പാടി വിംസിലും വിദഗ്ധ ചികില്‍സക്കായി കൊണ്ടുപോയി.
Leave a Reply