April 30, 2026

എൻ.പി. ബാലകൃഷ്ണൻ അനുസ്മരണം നടത്തി

0
IMG-20201214-WA0107.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ടും ,എ. ഇ. ഒ . സീനിയർ സൂപ്രണ്ടുമായ എൻ.പി. ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ മിനി സിവിൽ സ്‌റ്റേഷനിൽ വച്ച് അനുസ്മരണ യോഗം നടത്തി .സംഘടനാ – ഒദ്യോഗിക  രംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ചിരുന്ന അദേഹത്തിന്റെ വിയോഗം കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി .കെ.ജി.ഒ.യു. ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ.ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.സി.സത്യൻ ,കെ.ജി.ഒ.എ. ഏരിയ സെക്രട്ടറി ടി.കെ. സുരേഷ് ,എ.ഇ.ഒ. അലീമ ,എൻ.ജി.ഒ.യു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മധുസൂധനൻ ,മധു ,ബ്രിജേഷ് വി .പി ., മോബിഷ് പി.തോമസ് ,കെ .ടി.ഷാജി ,എൻ.ജെ. ഷിബു ,എൻ.വി.അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *