April 29, 2026

മഹാമാരിയിലും ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ ഭീമൻ നക്ഷത്രമൊരുക്കി ഒരു യുവജന കൂട്ടായ്മ.

0
IMG-20201215-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഹാമാരിയിലും ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ ഭീമൻ നക്ഷത്രമൊരുക്കി ഒരു യുവജന കൂട്ടായ്മ. തലപ്പുഴ പുതിയിടം ആർട്ട്സ് & സ്പോട്ട്സ് ക്ലബ്ബ് പ്രവർത്തകരാണ് സമാധാനത്തിൻ്റെ സന്ദേശമുയർത്തി നക്ഷത്രമൊരുക്കിയത്.
കൊവിഡും കൊറോണയും പിടിമുറുക്കും മുൻപ് 2020 ഫെബ്രുവരിയിലാണ് തലപ്പുഴ പുതിയിടം പ്രദേശത്ത് ഒരു യുവജന കൂട്ടായ്മ രൂപം കൊണ്ടത്. സമീപ പ്രശേത്തെ 20 പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന് രൂപം നൽകിയത്. ക്ലബ്ബ് രൂപീകരിച്ച് രണ്ട് മാസം പിന്നിട്ടപ്പോൾ തന്നെ കൊവിടെന്ന മഹാമാരി ഇവരുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു.ഒരുപാട് നല്ല നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്ന് കരുതിയെങ്കിലും കൊറോണയുടെ പശ്ചാതലം എല്ലാം തകിടം മറിഞ്ഞു. പിന്നീടവർ ചിന്തിച്ചത് മറ്റൊന്നുമല്ല സമാധാനത്തിൻ്റെയും ശാന്തിയുടെയും പ്രതീകമായ ഒരു നല്ല നക്ഷത്രമുണ്ടാക്കുക അതവർ ചെയ്യുകയും ഉണ്ടായി. ഏകദേശം ആറര മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള ഒരു മനോഹരമായ ദൃശ്യം അവർ ഒരുക്കുകയുണ്ടായി. കുറഞ്ഞ കാലം മാത്രമെ ക്ലബ്ബ് രൂപികരിച്ച് ആയിട്ടുള്ളു എങ്കിലും മഹാമാരിയുടെ പശ്ചാതലത്തിൽ ഒരു പാട് സേവന പ്രവർത്തനങ്ങൾ ചെയ്യാൻ തന്നെയാണ് ക്ലബ്ബ് പ്രവർത്തകരുടെ തീരുമാനം. ക്ലബ് ഭാരവാഹികമായ
അനിൽ മൈക്കിൾ. റംഷാദ്.ജഫീൻ.അഷിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നക്ഷത്രം ഒരുക്കിയത് ഏകദേശം 1200 രൂപ ചിലവിൽ നിർമ്മിച്ച ഈ വെള്ളി വെളിച്ചം കാണാൻ നിരവധി ആളുകളാണ് തലപ്പുഴ പുതിയിടം പ്രദേശത്ത് എത്തുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *