ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസും പരിസരവും ശുചിയാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസും പരിസരവും ശുചിയാക്കുന്നതിന് കുടുംബശ്രീ യൂണിറ്റില്‍ ഉള്‍പ്പെടുന്ന ഒരാളെ നിയമിക്കുന്നു. മാസം 6000 രൂപ വേതനം ലഭിക്കും. ശുചീകരണ തൊഴിലാളിയായി നിയമിക്കുന്നതിന് വൈത്തിരി താലൂക്കിലെ കുടുംബശ്രീ യൂണിറ്റില്‍ അംഗങ്ങളായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗമാണെന്ന സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസില്‍ ഡിസംബര്‍ 18നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 207800.
Leave a Reply