ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 24 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. 12000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു അടിസ്ഥാന യോഗ്യതയും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം) ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനവും വേണം. 18 നും 40 നും ഇടയില്‍ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജാതി, വരുമാനം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍ 04936 221074.
*ഡിഗ്രി സീറ്റ് ഒഴിവ്*
മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സിഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ നമ്പര്‍: 9747680868.
.
Leave a Reply