June 14, 2026

പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ഇന്ന് പോരാട്ടം ശക്തം

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ – പോലീസ് അസോസിയേഷൻ ജില്ല സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും .രാവിലെ 10 മണി മുതൽ നാല് മണി വരെ കൽപ്പറ്റ എസ്.കെ.എം.ജെ.ഹയർ സെക്കൻഡറി സ്ക്കൂളിലാണ് വോട്ടെടുപ്പ്.ആകെയുള്ള 9 സീറ്റിൽ മൂന്ന് വനിത സീറ്റിൽ ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ള രണ്ട് സംവരണ സീറ്റിലും നാല്‌ ജനറൽ സീറ്റിലുമാണ് കടുത്ത മത്സരം നടക്കുന്നത്. വർഷങ്ങളായി ഇടത് അനുകൂലികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ പ്രതിപക്ഷ അനുകൂല വിഭാഗത്തിലുള്ളവർ ശക്തമായി മത്സര രംഗത്ത് വന്നിരിക്കുന്നത്.നിലവിൽ പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസി.സണ്ണി ജോസഫാണ് സംഘം പ്രസിഡണ്ട്. 2018ലെ സാലറി ചലഞ്ചിൽ സംഘത്തിലെ പ്രധാനി സഹകരിക്കാതിരുന്നതിനെച്ചൊലിയുള്ള ആരോപണമാണ് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായിരിക്കുന്നത്.ഈ സംഭവത്തിൽ സേന അംഗങ്ങൾക്കിടയിൽ വ്യാപക അതൃപ്തി നിലനിൽക്കുന്നുണ്ട്. 1296 വോട്ടർമാരാണ് സംഘത്തിൽ ഉള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *