May 15, 2024

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടിൽ തരംഗം അവകാശപ്പെടാനാകാതെ മുന്നണികൾ –

0

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് ഏഴ് പഞ്ചായത്തുകള്‍  മാത്രമാണ് നേടാനായത്. 16 പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. അമ്പലവയല്‍, പൊഴുതന, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ഒപ്പം നിന്നത്. യുഡിഎഫിന് എടവക, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, മേപ്പാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, മുട്ടില്‍. നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൂതാടി, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തുകളാണ് ഒപ്പം നിന്നത്.  ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലെണ്ണത്തില്‍ രണ്ടെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും നിലനിര്‍ത്തി. കല്‍പ്പറ്റയും പനമരവും യുഡിഎഫിന് ഒപ്പം നിന്നപ്പോള്‍ മാനന്തവാടി യും ബത്തേരിയും എല്‍ഡിഎഫിന് ഒപ്പം നിന്നു. നഗര സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി നഗര സഭ എല്‍.ഡി.എഫും മാനന്തവാടി, കല്‍പ്പറ്റ നഗര സഭകള്‍ യു.ഡി.എഫും നേടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *