കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനം നാളെ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 54 -ാം സംസ്ഥാന സമ്മേളനം 2020 ഡിസംബര്‍ 20 ന് ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വലായി നടക്കുന്ന സമ്മേനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി . എം.എ ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളും സെക്രട്ടേറിയേറ്റ് അംഗങ്ങളും മുഖ്യ വേദിയായ തിരുവനന്തപുരത്തെ ഹസന്‍ മരയ്ക്കാര്‍ ഹാളിലും ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ജില്ലാ കേന്ദ്രങ്ങളിലും ആണ് പങ്കെടുക്കുന്നത്. കോവിഡ് ബാധിച്ച് അന്തരിച്ച കെ.ജി.ഒ.എ സംസ്ഥാന കൗണ്‍സില്‍ അംഗമായ സ:സി.വിനോദ്കുമാറിന്‍റെ പേരിലുള്ള നഗറിലാണ് സമ്മേളനം നടക്കുക. സംസ്ഥാന കൗണ്‍സിലര്‍മാരും പ്രതിനിധികളും ഉള്‍പ്പെടെ അറുന്നൂളോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 8.30 ന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം 6 മണിക്ക് അവസാനിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ട് വരവ് ചിലവ് കണക്ക് സംഘടന പ്രമേയം എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. കേരള സമൂഹത്തിലും സിവില്‍ സര്‍വ്വീസ് രംഗത്തുമുള്ള വിവിധ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളും സമ്മേളനം പരിഗണിക്കും. സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുക്കും.
Leave a Reply