ഡി.എല്‍ല്‍.ഡ് കോഴ്‌സ് (ടി.ടി.സി) : സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഡിസംബര്‍ 17 ന് പ്രസിദ്ധീകരിച്ച ഡി.എല്‍ല്‍.ഡ് കോഴ്‌സ് (ടി.ടി.സി) സാധ്യത പട്ടിക മുന്നോക്ക വിഭാഗത്തിന് അനുവദിച്ച 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കേണ്ട സാഹചര്യത്തില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ വില്ലേജ് ഓഫീസറില്‍ നിന്ന് ലഭ്യമാക്കിയ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 28 ന് വൈകിട്ട് 5 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഹാജരാക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.



Leave a Reply