പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് കോഫീ ബോർഡ് സഹായം
കോഫീ ബോർഡ്ന്റെ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 2020-21 സാമ്പത്തിക വർഷത്തിലേക്ക് ഉള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു .
കാപ്പി തോട്ടങ്ങളിലോ അംഗീകൃത സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന തൊഴിലാളികളുടെ മക്കൾക്ക് ആണ് സഹായ ധനത്തിനു അർഹത .
സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടാതെ മെഡിക്കൽ, എഞ്ചിനീയറിങ്, അഗ്രികൾച്ചർ, ഫാർമസി, ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും സഹായ ധനത്തിന് അർഹത ഉണ്ടായിരിക്കും .
ഫോട്ടോ, ആധാർ കാർഡ്, മാർക്ക് ലിസ്റ്റ് , ജാതി സർട്ടിഫിക്കറ്റ്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് പാസ് ബുക്ക് കോപ്പി , റേഷൻ കാർഡ് കോപ്പി എന്നിവയുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടോപ്പം വയ്ക്കണം.
അപേക്ഷ ഫോം കോഫീ ബോർഡ് ഓഫീസുകളിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതാത് ലൈസൺ
ഓഫീസുകളിൽ ജനുവരി 18 നകം ലഭിക്കണമെന്ന് വിജ്ഞാന വ്യാപന വിഭാഗംഡെപ്യൂട്ടി ഡയറക്റ്റർ ജെ നിർമൽ ഡേവിസ് അറിയിക്കുന്നു
Leave a Reply