April 29, 2026

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ നടത്തി

0
IMG-20201220-WA0268
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 54 -ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ നടത്തി.   വെര്‍ച്ച്വലായി നടത്തിയ സമ്മേളനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്തു.
കേരള ഗസറ്റഡ് ഓഫീസേഴ്ന്മാരുടെ അടിയന്തര ജീവിത പ്രശ്നങ്ങളും അതോടൊപ്പം അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതാണ്  കെ ജി ഒ എയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും ഒളിഞ്ഞും മറഞ്ഞും  വലതു വൽക്കരണം നടത്തുകയാണെന്നും, വലതുപക്ഷ ആശയങ്ങളെ പൊളിച്ചു കടത്താനുള്ള ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നതായും, ഇതു ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 കേരള സമൂഹത്തിലും സിവിൽ സർവീസ് രംഗത്ത് ഉള്ള വിവിധ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളും സമ്മേളനത്തിൽ പരിഗണിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു.
ഇ കെ ബിജുജൻ, എ ടി ഷണ്മുഖൻ, സീസർ ജോസ്, ദീപ സി. ബി, അബ്ദുൽ സലാം, എസ് കെ സുനിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *