April 30, 2026

ധാര്‍മ്മിക മൂല്യമുള്ള യുവതയിലാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ. വി. മൂസ്സക്കോയ മുസ്ലിയാര്‍

0
001.jpg
By ന്യൂസ് വയനാട് ബ്യൂറോ


പനമരം (സൈനുല്‍ ഉലമാ നഗര്‍ ) നാള്‍ക്കു നാള്‍ അധാര്‍മികത വളര്‍ന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ധാര്‍മ്മിക മൂല്യമുള്ള യുവതയിലാണ് പ്രതീക്ഷയെന്ന് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി. മൂസക്കോയ മുസ്ലിയാര്‍ പറഞ്ഞു. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംഘടിപ്പിച്ച ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷമായി മനുഷ്യ ജീവിതത്തെ തകിടം മറിച്ച കോവിഡ് -19ന്റെ ശേഷം അതിജീവനത്തിന്റെ മാര്‍ഗ്ഗമന്വേഷിക്കുന്ന സാഹചര്യത്തില്‍ നന്മയുടെ വീണ്ടെടുപ്പിന് യുവതയുടെ ചുവടു വെയ്പ് എന്ന പ്രമേയത്തില്‍ സംഘടന ഏറ്റെടുത്ത പ്രബോധന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസവും വിശുദ്ധിയും കൈവിടാതെ കുടുംബ ബാധ്യതയും സാമൂഹിക കടപ്പാടുകളും നിര്‍വഹിക്കാന്‍ സമൂഹം തയ്യാറവണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.    രാവിലെ 9.30 ന്  ക്യാമ്പ് രജിസ്‌ട്രേഷന്‍
ജില്ലാ ട്രഷറര്‍ കെ സി കെ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുകയും ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി എ അശ്‌റഫ് ഫൈസി പതാക ഉയര്‍ത്തുകയും  ചെയ്തതോട് കൂടിയാണ് ആരംഭിച്ചത് സയ്യിദ് സാബിത് റഹ്മാനി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കി ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷനായി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപറമ്പ് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു
ദാരോത്ത് അബ്ദുല്ല ഹാജി, എടക്കുടി കുഞ്ഞമ്മദ് ഹാജി, കുണ്ടാല അബ്ദുല്ല മൗലവി, സി കെ അബ്ദുറഹ്മാന്‍, സി എച്ച് അഷ്‌റഫ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു  റിപ്പോര്‍ട്ട്, കര്‍മ്മ പദ്ധതി, ആദരം, മികവിനൊരു ഉപഹാരം, പരസ്പരം ഒരു മിനുട്ട് , നഗരിയുടെ സ്മരണ . ആതിഥേയര്‍ക്കൊരു കടപ്പാട്. പിരിഞ്ഞ് പോവുമ്പോള്‍ രണ്ട് സന്ദേശം എന്നീ സെഷനുകള്‍ക്ക്   അലി കെ വയനാട്,എ കെ മുഹമ്മദ് ദാരിമി, സി കെ ശംസുദ്ധീന്‍ റഹ്മാനി, വി കെ അബ്ദുറഹ്മാന്‍ ദാരിമി,പി സുബൈര്‍ ഹാജി, കെ മുഹമ്മദ്കുട്ടി ഹസനി, ഇ പി മുഹമ്മദലി ഹാജി, എ കെ സുലൈമാന്‍ മൗലവി, ടി കെ അബൂബക്കര്‍ മൗലവി, കുഞ്ഞമ്മദ് കൈതക്കല്‍, എം സി ഉമര്‍ മൗലവി, അസീസ് ആണ്ടൂര്‍ നേതൃത്വം നല്‍കി
ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും സിദ്ധീഖ് പിണങ്ങോട് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *