April 30, 2026

എടവക പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.അംഗത്വ ക്യാമ്പയിന് തുടക്കമായി

0
IMG-20201226-WA0093.jpg
By ന്യൂസ് വയനാട് ബ്യൂറോ
. വയനാട് ജില്ലാ ഗ്ലോബൽ KMCC യുടെ ആഹ്വാനപ്രകാരം എടവക ഗ്ലോബൽ KMCC മെമ്പർഷിപ് ക്യാമ്പയിൻ 2020 ഡിസംബർ 15മുതൽ ഡിസംബർ 31വരെ നടക്കുകയാണ്
22/12/2020നു അഞ്ചാം പീടികയിൽ നിന്നും തുടക്കം കുറിച്ച മെമ്പർ ഷിപ് ക്യാമ്പയിൻ ഗ്ലോബൽ KMCC എടവക പഞ്ചായത്ത് പ്രസിഡന്റ് മമ്മൂട്ടി ആയാട്ടിന്റെയും ജനറൽ സെക്രട്ടറി എൻ.പി.  അലി  പീച്ചൻകോടിന്റെയും
നേതൃത്വത്തിൽ ഒരുദിവസം രണ്ടു ശാഖയിൽ എന്ന രീതിയിൽ  പുരോഗമിക്കുന്നു
വയനാട് ജില്ലയിലുള്ള മുഴുവൻ പ്രവാസി കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക അവർക്ക് വേണ്ടി സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക പ്രവാസജീവിതം നിറുത്തി നാട്ടിൽ വരുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ KMCC യുടെ സമഗ്ര പദ്ധതികളിൽ വയനാട് ജില്ലയിലെ മുഴുവൻ പ്രവാസികളെയും പങ്കാളികളാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഗ്ലോബൽ KMCC മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുന്നതെന്ന് എടവക ഗ്ലോബൽ KMCC ജനറൽ സെക്രട്ടറി
അലി NPപീച്ചൻകോട് അറിയിച്ചു. വിവിധ മുസ്ലിം ലീഗ് ശാഖകളിൽ നടന്ന മീറ്റിങ്ങുകളിൽ ജില്ലാ ഗ്ലോബൽ KMCC സെക്രട്ടറി അസീസ് കോറോം എടവക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുള്ളഹാജി  വള്ളിയാട്ട്  ജനറൽ സെക്രട്ടറി അഹമ്മദ്‌ കുട്ടി ബ്രാൻ പഞ്ചായത്ത്  യൂത്ത് ലീഗ് പ്രസിഡന്റ് മമ്മൂട്ടി തോക്കൻ സെക്രട്ടറി ശിഹാബ് അയാത്ത് ട്രഷറർ ശിഹാബ് മലബാർ എടവക പഞ്ചായത്ത് ഗ്ലോബൽ KMCC അഡ്വൈസറി ബോർഡ് ചെയർമാൻ ഖാലിദ് മുതുവോടൻ എടവക ഗ്ലോബൽ KMCC  വൈസ് പ്രസിഡന്റുമാരായ മമ്മൂട്ടി കൊളോമ്പത്, റഷീദ് കാസർഗോടൻ, കമ്മിറ്റി അംഗം അനസ് PV തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *