April 29, 2026

കെ എസ് ടി എ മാനന്തവാടി സബ് ജില്ലാ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

0
IMG-20201227-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കെ എസ് ടി എ മാനന്തവാടി ഉപജില്ല സമ്മേളനം വിജയിപ്പിക്കുന്നതിനായിവിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ ശ്രീ ബിജു അമ്പിത്തറ ഉദ്ഘാടനം ചെയ്തു.2021 ജനുവരി രണ്ടിന് ആറാട്ടുതറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് കെഎസ് .
ടി.എ മാനന്തവാടി സബ് ജില്ലാ സമ്മേളനം നടക്കുന്നത്.സംഘാടക സമിതിയുടെ രക്ഷാധികാരിയായി ഓ .ആർ.കേളു എംഎൽഎയുംചെയർമാനായി എം രജീഷും കൺവീനറായി ബോബി മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, വി.എ ദേവകി,എം.ടി. മാത്യു, പി.എഗിരിജ, കെ.മുഹമ്മദാലി, ലീലാ ഭായി , സുനിൽ ,കെ.അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *