കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കാട്ടിമൂല : കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചു കർഷക സമരം അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു സംഘം പ്രസിഡണ്ട് ശ്രീ ജോസ് തോമസ് തേവർപാടത്ത് അധ്യക്ഷത വഹിച്ചു ജോസ് മാത്യു , ദേവസ്യ, ജോസഫ് ,ശ്രീധരൻ ശ്രീനിലയം, ജയരാമൻ,കുര്യാക്കോസ് , ആലീസ് രാജു , ലീന ദേവസ്യ, നിഷാ ബോബി എന്നിവർ സംസാരിച്ചു




Leave a Reply