October 13, 2026

‘ചെക്കന്‍’ സിനിമാ ചിത്രീകരണം വടുവഞ്ചാലിൽ തുടങ്ങി

0
IMG-20201229-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
'ചെക്കന്‍' എന്ന സിനിമയുടെ ചിത്രീകരണം വടുവന്‍ചാലില്‍ ആരംഭിച്ചു. 'ഗപ്പി'യിലൂടെ ശ്രദ്ധേയനായ വിഷ്ണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന, പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമയാണ് ചെക്കന്‍.
'അയ്യപ്പനും കോശിയും' എന്ന സിനിമയില്‍ നാടന്‍ പാട്ട് പാടി കലാകേരളത്തിന്റെ ശ്രദ്ധനേടിയ നഞ്ചിയമ്മയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ നഞ്ചിയമ്മയുടെ പേരക്കുട്ടിയാണ് വിഷ്ണുവിന്റെ കഥാപാത്രം. അമ്മുമ്മയില്‍ നിന്ന് നാടന്‍ പാട്ടിന്റെ രസങ്ങള്‍ പഠിക്കുകയും പാടുകയും ചെയ്തിട്ടുള്ള 'ചെക്കന്‍' (വിഷ്ണു) നാടന്‍പാട്ട് കലാകാരനായിട്ടാണ് അഭിനയിക്കുന്നത്.
വിനോദ് കോവൂര്‍, അബു സലീം, തസ്‌നി ഖാന്‍, നഞ്ചിയമ്മ (അയ്യപ്പനും കോശിയും), ഷിഫാന ഷാഫി, ലിയ അമന്‍സ്, മാരാര്‍, സലാം കല്‍പ്പറ്റ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഷാഫി എപ്പിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് റെഡ് വണ്‍ നിവ്വഹിക്കുന്നു.
മണികണ്‍ഠന്‍ പെരുമ്പടപ്പ്, ഒ.വി. അബ്ദുള്ള എന്നിവര്‍ എഴുതിയ വരികള്‍ക്ക് മണികണ്‍ഠന്‍ പെരുമ്പടപ്പ് സംഗീതം പകരുന്നു.
 ചെക്കനിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മണികണ്‍ഠന്‍ പെരുമ്പടപ്പും 'അയ്യപ്പനും കോശിയും' ചിത്രത്തിലെ മെഗാഹിറ്റ് ഗാനം പാടി അഭിനയിച്ച നഞ്ചിയമ്മയുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *