July 17, 2026

മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന് പിന്നാലെ വയനാട്ടില്‍ മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സി.പി.ഐ .എമ്മിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇടതുപക്ഷത്തിനൊപ്പം പൊതുപ്രവര്‍ത്തനം തുടരുമെന്നും സുജയ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *