അനധികൃത കുഴൽ കിണർ നിർമ്മാണം തടയണം.


Ad
മാനന്തവാടി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയമങ്ങൾ ലംഘിച്ച് കൊണ്ട് അനിയന്ത്രിതമായി കുഴൽ കിണർ നിർമിച്ച് ഭൂഗർഭ ജലചൂഷണം നടത്തുന്നത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെൻറർ (ജെ.ടി.യു.സി) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.തമിഴ്നാട്ടിൽ നിന്നുമെത്തുന്ന രജിസ്ട്രേഷൻ പോലുമില്ലാത്ത വണ്ടികളാണ് ഇത്തരത്തിൽ കിണർ നിർമിക്കുന്നത്. ജില്ലയിൽ സ്വകാര്യ മേഖലയിൽ രണ്ട് വാഹനങ്ങൾ മാത്രമാണ് ഭൂഗർഭ ജല വകുപ്പിൽ രജിസ്റ്റർ ചെയതിട്ടുള്ളത്. എന്നാൽ തമിഴ്നാട്ടിൽ നിന്നും നിരവധി വാഹനങ്ങളാണ് അനധികൃതമായി ജില്ലയിലുള്ളത്.നിയമാനുസൃതം 330 മാത്രമെ കുഴൽ കിണർ നിർമാണം നടത്താൻ പാടുള്ളൂ.എന്നാൽ ഇത് അധികൃതർ പരിശോധിക്കുന്നില്ല. ജലദൗർലഭ്യതക്കും പരിസ്ഥി കാഘാതങ്ങൾക്കും കാരണമാവും വിധത്തിലാണ് വൻകിട ഹോട്ടലുടമകളുൾപ്പെടെ കിണർ കുഴിക്കുന്നത്.ഇതിനെതിരെ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല. സർക്കാരിന് ലഭിക്കേണ്ട നികുതിയും രജിസ്ട്രേഷൻ ഫീയും നഷടപ്പെടുത്തിയാണ് തമിഴ്നാട് ലോബി പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന അനധികൃത കുഴൽ കിണർ നിർമാണം തടയാൻ ഉന്നത ഇടപെടൽ വേണമെന്നും ഭാരവാഹികളായ അസീസ് കൊടക്കാട്, റെജി ചൂട്ടക്കടവ് എന്നിവർ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *