അപമാനം  സഹിക്കാനാവില്ല;മുതിർന്ന കോൺഗ്രസ് നേതാവ് കെ കെ വിശ്വനാഥൻ മാസ്റ്റർ പാർട്ടിയിൽ നിന്ന് രാജിവെച്ചു


Ad

അധ്യാപകനും  വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡൻ്റും
മുൻ കെപിസിസി മെമ്പറും മുതിർന്ന നേതാവുമായ കെ കെ വിശ്വനാഥൻ മാസ്റ്റർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഇനിയും പാർട്ടിയിൽ നിന്നുളള അപമാനം സഹിക്കാനാവില്ല അതിനാലാണ് രാജിയെന്ന് കെകെ വിശ്വനാഥൻ മാസ്റ്റർ . തത്ക്കാലം ഒരു പാർട്ടിയിലേക്കും ഇല്ലെന്നാണ് വിശ്വനാഥൻ മാസ്റ്റർ തീരുമാനം.ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രസിഡന്റായിട്ടുളള ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടാണ് അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോൺഗ്രസിലെ രാഷ്ട്രീയജീവിതം കെകെ വിശ്വനാഥൻ മാസ്റ്റർ അവസാനിപ്പിക്കുന്നതെന്നും ജില്ലാ കോൺഗ്രസ് കമ്മറ്റി ഒരു മൂവർ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥൻ മാസ്റ്റർ തുറന്നടിച്ചു.

വയനാട് ജില്ലയിൽ പല ഇടങ്ങളിലും പാർട്ടിക്ക് പ്രവർത്തകർ ഇല്ലാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല തന്റെ സഹോദരൻ മുൻമന്ത്രി കെകെ രാമചന്ദ്രൻ അന്തരിച്ചപ്പോൾ പാർട്ടിയിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവർ ആരും തന്നെ ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥൻ മാസ്റ്റർ പറയുന്നു.ഡിസിസി സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകൾ സജീവമായിരുന്നു.

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *