തൊഴിലാളി വർഗത്തിന്‍റെ അധ്വാനം സാമൂഹിക വളർച്ചയുടെ അടിത്തറഃ ജുനൈദ് കൈപ്പാണി


Ad
 
സുൽത്താൻ ബത്തേരിഃ
തൊഴിലാളി വർഗത്തിന്‍റെ അധ്വാനം ഓരോ സമൂഹത്തിന്‍റെയും സാമ്പത്തികവളർച്ചയുടെ അടിത്തറയാണെന്ന് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു . എച്ച്.എം.എസ് (ഹിന്ദ് മസ്‌ദൂർ സഭ) ജില്ലാ കൺവെൻഷൻ ബത്തേരിയിൽ  ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യന്ത്രവൽകൃത യുഗത്തിൽ പോലും തൊഴിലാളികളുടെ  പ്രാധാന്യം കുറഞ്ഞിട്ടില്ല. വ്യവസായം, വ്യാപാരം, കൃഷി, കെട്ടിട നിർമ്മാണം, പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളുടെ അധ്വാനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.ടി.തോമസ് അധ്യക്ഷത വഹിച്ചു.വി.പി.വർക്കി,എ.കെ.പ്രമോദ്,പുത്തൂർ ഉമ്മർ, ഉനൈസ് കല്ലൂർ,മാടായി ലത്തീഫ്,എം.മണി,എം.വി.തോമസ് തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *