സംഘടന വിരുദ്ധ പ്രവർത്തനം പി.കെ.അനിൽകുമാറിനെ പുറത്താക്കി


Ad

മേപ്പാടി: നിരന്തരമായി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് പി.കെ.അനിൽകുമാറിനെ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ( INTUC) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. മേപ്പാടിയിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ പുറത്താക്കി. യൂണിയൻ നയങ്ങൾക്ക് വിരുദ്ധമായി ഇതര യൂണിയനുകളുമായി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇദ്ദേഹം യൂണിയനെ തകർക്കാനുള്ള നീക്കങ്ങളാണ് നടത്തി വന്നിരുന്നത്. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കുമ്പോൾ ഇദ്ദേഹം ഇടതുപക്ഷ യൂണിയനുകൾക്കൊപ്പം ചേർന്ന് തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത് പലതവണ താക്കീത് നൽകിയിരുന്നു. വീണ്ടും ഇത്തരം നീക്കങ്ങൾ നടത്തിയപ്പോഴാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുവാൻ ജനറൽ ബോഡി യോഗം ഐക്യഖണ്ഡന തീരുമാനിച്ചത്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി രൂപീകൃതമായ യൂണിയൻ വയനാട്ടിലെ പ്രധാന യൂണിയനായി മാറിയത് മൺമറഞ്ഞ നേതാക്കളുടെയും പ്രവർത്തകരുടെയും അദ്ധ്വനത്തിൻ്റെ ഫലമായിട്ടാണ്. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു.

യോഗത്തിൽ ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
INTUC ജില്ലാ പ്രസിഡണ്ട് പി പി. ആലി ഉദ്ഘാടനം ചെയ്തു. പികെ.കുഞ്ഞിമൊയ്തിൻ, ഗോകുൽദാസ് കോട്ടയിൽ, ഒ.ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, ടിഎ.മുഹമ്മദ്, രാമചന്ദ്രൻ വൈത്തിരി, ഉണ്ണികൃഷ്ണൻ അരപ്പറ്റ, യൂനസ് ചുളിക്ക, പിഎം.മൻസൂർ, ജയേഷ് കോടനാട്, മുരുകൻ നെല്ലിമുണ്ട, എന്നിവർ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *