June 12, 2026

വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്

0
030220_COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27012 ആയി. 25399 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1352 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മുട്ടിൽ സ്വദേശികളായ 9 പേർ, നെന്മേനി, ബത്തേരി 7 പേർ വീതം, നൂൽപ്പുഴ, തവിഞ്ഞാൽ 4 പേർ വീതം, മാനന്തവാടി, മൂപ്പൈനാട്, വെള്ളമുണ്ട മൂന്നു പേർ വീതം, കൽപ്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന രണ്ടു പേർ വീതം, എടവക, അമ്പലവയൽ, കണിയാമ്പറ്റ, കോട്ടത്തറ, തരിയോട്, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഗൾഫിൽ നിന്ന് വന്ന ഒരു പൊഴുതന സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗ ബാധിതനായത്.

*102 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികളായ 5 പേർ, ബത്തേരി, പുൽപ്പള്ളി, വെങ്ങപ്പള്ളി മൂന്നു പേർ വീതം, മുട്ടിൽ, കൽപ്പറ്റ, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 82 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

*378 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.03.21) പുതുതായി നിരീക്ഷണത്തിലായത് 378 പേരാണ്. 440 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5001 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 288020 സാമ്പിളുകളില്‍ 278356 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 251344 നെഗറ്റീവും 27012 പോസിറ്റീവുമാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news