ദേശീയ സാമ്പിൾ സർവേകൾ കൂടുതൽ കാര്യക്ഷമമാക്കും


Ad

കൽപ്പറ്റ:നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിൾ സർവേകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ
മുഹമ്മദ് യാസിർ എഫ്. പറഞ്ഞു.

സാമ്പിൾ യൂണിറ്റുകൾ ആയി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളിൽ മാത്രമാണ് സർവ്വേ നടക്കുന്നത്. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ ഒന്നിൽ കൂടുതൽ തവണ വീടുകളിൽ സന്ദർശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാമ്പിൾ സർവേകൾ നടക്കുന്ന സ്ഥലങ്ങളിൽ വാർഡ് മെമ്പർമാർ എന്യൂമറേറ്റർമാർക്ക് ആവശ്യമായ സഹായം നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം ഉണ്ട്. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും.

തെക്കൻ സംസ്ഥാനങ്ങളിലെ സർവ്വേ പുരോഗതി വിലയിരുത്താനായി കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന യോഗം കോവിഡ് മൂലമുള്ള പ്രതിസന്ധിക്കിടയിലും സമയബന്ധിതമായി സാമ്പിൾ സർവ്വേകൾ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ ദേശീയ സാമ്പിൾ സർവേകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സംസ്ഥാന ഗവൺമന്റുമായി സഹകരിച്ച് കൂടുതൽ ബോധവൽക്കരണം നടത്താൻ യോഗം തീരുമാനിച്ചു.

അസംഘടിത മേഖലയിലെ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാം ഘട്ട സർവ്വേ ഏപ്രിലിലും സാമൂഹിക സാമ്പത്തിക സർവ്വേ അടുത്തഘട്ടം ജൂലൈയിലും സമയ വിനിയോഗ സർവ്വേ രണ്ടാംഘട്ടം 2022ലും തുടങ്ങും. വിവരശേഖരണത്തിനായി ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരോ ഗവൺമെൻറ് അംഗീകൃത ഏജൻസി നിയമിക്കുന്ന ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരോ ആണ് എത്തുന്നത്. വിവരശേഖരണത്തിനും വിവര പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യമായ വിവരം നൽകണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *