ആദിവാസി മേഖലയിലെ മുളയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവർക്കായുള്ള പരിശീലന പരിപാടി തൃക്കൈപ്പറ്റ ഉറവിൽ പുരോഗമിക്കുന്നു


Ad

തൃക്കൈപ്പറ്റ:മിനിസ്ട്രി ഓഫ് ട്രൈബൽ അഫേഴ്‌സിന്റെയും അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ സീഡ്‌സ് നടപ്പാക്കുന്ന ആദിവാസി മേഖലയിലെ മുളയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവർക്കായുള്ള 3 ആഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി തൃക്കൈപ്പറ്റ ഉറവിൽ പുരോഗമിക്കുന്നു.ഫെബ്രവരി23 ന് നടന്ന വയനാട് ജില്ലാതല ശിൽപ്പശാലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

നിലവിൽ അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപണന സാധ്യതയുള്ള പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം ആണ് പ്രഥമ ഘട്ടത്തിൽ നടക്കുന്നത്. മാർച്ച് 1 നു ആരംഭിച്ച പരിശീലനം മാർച്ച് 9 വരെ തുടരും. ശേഷം കുറച്ചു ദിവസങ്ങൾ അവർ പരിശീലിച്ച പുതിയ വസ്തുക്കൾ സ്വയം വീട്ടിൽ പരിശീലനം ചെയ്യുകയും 15ന് ഉറവിൽ വെച്ച് അവയെ പറ്റി ചർച്ചകൾ നടത്തുകയും ചെയ്യും.

പരിശീലനം ലഭിച്ച ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ ആരംഭിക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *