പനമരത്ത് ഇന്നലെ രാത്രി 12 മണിക്ക് ശേഷം പലചരക്ക് കട കത്തിനശിച്ചു


Ad

പനമരം:പനമരം പരിയാരത്ത് വർഷങ്ങളായി പലചരക്ക് കച്ചവടം നടത്തിവരുന്ന ചിടുക്കിൽ സലിമിൻ്റെ കടയാണ് രാത്രി 12-മണിയോടെ പൊടുന്നനെ കത്തിയത്.കത്തിയതോ, ആരെങ്കിലും കത്തിച്ചതാണോ എന്ന് വ്യക്തമല്ല കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രദേശത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൻ്റെ പ്രതിഫലനമാണോ എന്നും സംശയവും നിലനിൽക്കുന്നുണ്ട് കടയിൽ സോളാർ പാനൽ ഉപയോഗിക്കുന്നതിനാൽ ഷോട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യതയില്ലേന്ന് കടയുടമ സലിം പറയുന്നു. ഒരു കുടുംബത്തിൻ്റെ വരുമാന മാർഗ്ഗമാണ് ഇതോടെ നിലച്ചത് .ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്ന് കടയുടമ പറയുന്നു’
ഗ്രാമപ്രദേശമായതിനാൽ രാവിലെ 7 മുതൽ 8 മണിവരെയാണ് കടയുടെ പ്രവർത്തനം തൊട്ടടുത്ത് താമസിക്കുന്ന കുരിയാനാണ് സംഭവം ആദ്യം കണ്ടെത്’. മാനന്തവാടി ഫയർഫോഴ്സ്, എത്തിയാണ് രാത്രി മൂന്ന് മണിയോടെതീ അണച്ചത്. ക്യത്യസമയത്ത് തീയണക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ സ്ഥലങ്ങളിലെ തീ പടരാ തിരിക്കാൻ കഴിഞ്ഞിട്ടുണ്ട് കടയുടെ പരിസരം നിരവധി ആദിവാസികളുടെ വീടും മറ്റുള്ളവരുതിങ്ങി താമസിക്കുന്ന സ്ഥലമാണ് പനമരം പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് കേസ് അന്വേഷിച്ച് വരുന്നതായി പോലിസ് പറഞ്ഞു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *