April 23, 2024

ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക, ജനപ്രതിനിധികള്‍ കണ്ണ് തുറക്കുക;അടിവാരത്ത് ജനകീയ ഉപവാസം സമരം

0
Img 20210308 Wa0022

വൈത്തിരി: ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക, ജനപ്രതിനിധികള്‍ കണ്ണ് തുറക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിവാരത്ത് ജനകീയ ഉപവാസം നടത്തി. വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു.
കാലപ്പഴക്കവും വാഹനത്തിരക്കും, മുന്‍കാമികള്‍ നമുക്ക് തന്നത് അത് പോലെ വരും തലമുറക്ക് കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വവും കണക്കിലെ ടുത്ത് ചുരം റോഡ് സംരക്ഷണത്തിന്റെ ഭാഗമായ നിര്‍ദ്ദിഷ്ട ബൈപ്പാസ് തള്ളിക്കളയാനാകാത്ത ആവശ്യമാണെന്ന് പോള്‍ കല്ലാനോട് പറഞ്ഞു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ആയിശക്കുട്ടി സുല്‍ത്താന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍
അംബിക മംഗ ലത്ത്, എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാരും, സ്ഥിരം
സമിതി ചെയര്‍മാന്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തില്‍ പങ്ക് ചേര്‍ന്ന് ഉപവസി
ച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി. കെ. ഹുസൈന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ടി. ആര്‍.ഒ. കുട്ടന്‍, എന്‍.കെ. അബ്ദുറഹിമാന്‍, വി. എം. ഉമ്മര്‍ മാസ്റ്റര്‍, വി.
ഡി. ജോസഫ്, ജോണി പാറ്റാണി, സൈത് തളിപ്പുഴ, സണ്ണി കാപ്പാട്ടുമല, ബിജു താന്ന
ക്കാക്കുഴി, വി. കെ. മൊയ്തു മുട്ടായി, ജോണ്‍സന്‍ കളത്തുങ്കല്‍, എ.ഒ. വര്‍ഗ്ഗീസ്,
മാര്‍ട്ടിന്‍ തോമസ്, അമീര്‍ മുഹമ്മദ് ഷാജി, സി. സി. തോമസ്, പി. ടി. ബാപ്പു, ഷഹീര്‍
എരഞ്ഞോണ, കെ. പി. സുനീര്‍, സന്തോഷ് മാളിയേ ക്കല്‍, രാജേഷ് ജോസ്, ഷാഫി
വളഞ്ഞ പാറ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയനാട് ചേമ്പര്‍ ഓഫ് കൊമേ ഴ്‌സ്, വയ നാട് ഡെവലപ്‌മെൻ്റ് ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതി, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, ഡ്രൈവേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി, ആംബുല ന്‍സ് റോഡ് സേഫ്റ്റി വിംഗ്, വയനാട് ടൂറിസം അസോസിയേ ഷന്‍, എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്നു.
തടയണ കണക്കെ ചെറിയ ദൂരം സംരക്ഷണ ഭിത്തി പൊളിച്ചു കെട്ടാന്‍ പോലും ഗതാഗതം നിരോധിക്കേണ്ട സാഹചര്യം നിലനില്‍ക്കെ നിലവിലുള്ളതിലും കുറഞ്ഞദൂരത്തില്‍ ചുരത്തിനൊരു സമ്പൂര്‍ണ്ണ ബൈപ്പാസ് എന്നതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്. രണ്ടരകിലോമീറ്റര്‍ മാത്രം റോഡിന് വനഭൂമി വിട്ട് കിട്ടിയാല്‍
മതിയെ ന്നിരിക്കെ ഇത് ശ്രമിച്ചാല്‍ നടക്കാവുന്നത് മാത്രമാണെന്ന് ചുരം സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. വണ്‍വെ റോഡായി പരിഗണിച്ചാല്‍ കുറഞ്ഞ അളവ് വനം മതിയാകും. ഹയര്‍പിന്‍ വളവില്ലാതെ എത്താമെ ന്നതും നിര്‍ദ്ദിഷ്ട പാതയുടെ സവിശേ ഷതയാണ്. വൈകിട്ട് 5 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ചേപ്പാല ഉസ്മാന്‍ മുസ്ല്യാര്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *