May 18, 2026

വയനാട് മെഡിക്കൽ കേളേജിൽ നവജാത ശിശു മരിച്ച സംഭവം;അധികൃതരുടെ അനാസ്ഥയെന്ന് രക്ഷിതാവ്

0
images - 2021-03-05T205602.862
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരിച്ച സംഭവം അശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് രക്ഷിതാവ് ബാലകൃഷ്ണൻ.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ്മോർട്ട നടപടികൾ വൈകിയതിലടക്കം അന്വോഷണം നടത്തണമെന്നും ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് രക്ഷിതാവ് ബാലകൃഷ്ണൻ പറയുന്നത്. കുഞ്ഞിന് തൂക്ക കൂടുതലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ച് മാർച്ച് 4 ന് തന്നെ ഭാര്യയെ അഡ്മിറ്റ് ചെയ്തുവെന്നും സ്കാനിംഗ് റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും കുഞ്ഞ് മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മഹേഷ് കോളിച്ചാൽ, കെ.എം.മനോജ്, കേളു അത്തിക്കൊല്ലി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *