May 30, 2026

വയനാട്  ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ്; 104 പേര്‍ക്ക് രോഗമുക്തി

0
coronavirus-blue
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (8.03.21) 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 104 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27390 ആയി. 26053 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1175 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1074 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ 7 പേര്‍ വീതം, പൂതാടി, തിരുനെല്ലി 3 വീതം, കണിയാമ്പറ്റ, മാനന്തവാടി, മീനങ്ങാടി, പുല്‍പ്പള്ളി 2 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

104 പേര്‍ രോഗമുക്തരായി
പനമരം 4, മാനന്തവാടി 3, അമ്പലവയല്‍, ബത്തേരി, മീനങ്ങാടി, തവിഞ്ഞാല്‍ 2 വീതം, പൂതാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 86 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

131 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.03.21) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 286 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4432 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 293431 സാമ്പിളുകളില്‍ 290643 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 263253 നെഗറ്റീവും 27390 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *