ഭാരതീയ ജൻ ഔഷധികേന്ദ്രം വനിതാ ദിനാഘോഷ വാരാചരണവും ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും നടത്തി


Ad
മീനങ്ങാടി: 
 ഭാരതീയ ജൻ ഔഷധികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ വാരാചരണവും  ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും നടന്നു 
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്
മീനങ്ങാടി
 ഭാരതീയ ജൻ ഔഷധികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ വാരാചരണവും, ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനവും മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സ്ത്രീകളിലെ ആർത്തവവും, ആർത്തവ
 കാലത്തെ വ്യക്തിശുചിത്വവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തിൽ  മാധ്യമപ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലൈലാ സെയിൻ ക്ലാസ്സെടുത്തു.പെൺകുട്ടികൾക്കായുള്ള ജൻ ഔഷധി സേവനങ്ങളുടെ വിതരണോദ്ഘാടനം ലൈല സെയിൻ,
സ്കൂൾ അധ്യാപിക  സുമ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക്  ഒരു കൈത്താങ്ങ് എന്ന രീതിയിലാണ് ജൻ ഔഷധി സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നത്
. വളരെ കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുന്നതും  ജൻ ഔഷധിയുടെ വലിയൊരു പ്രത്യേകതയാണ്.  
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജോണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *