സി.കെ. ജാനുവിൻ്റെ രണ്ടാം വരവിൽ വയനാട്ടിൽ എൻ.ഡി.എക്ക് അതൃപ്തി


Ad
കൽപ്പറ്റ:  സി.കെ. ജാനുവിൻ്റെ രണ്ടാം വരവിൽ വയനാട്ടിൽ എൻ.ഡി.എക്ക് അതൃപ്തി.
കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു സി. കെ. ജാനുവിൻ്റെ എൻ.ഡി.എ.യിലേക്കുള്ള രണ്ടാം വരവ്.
ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . എൽ.ഡി.എ  പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം . 
ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം.
ബി.ജെ.പി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല. 
അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .
സി.കെ ജാനുവിന്റെ എൻ.ഡി.എ യിലേക്കുള്ള രണ്ടാം  വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം.
ജാനു എൻ.ഡി.എ. വിട്ടത്  ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ്  സജി ശങ്കർ.
 സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ പറഞ്ഞു. കഴിഞ്ഞ തവണ പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ  ബത്തേരിയിൽ എൻ.ഡി.എ.സ്ഥാനാർത്ഥിയായി   മത്സരിച്ച ജാനു ഇത്തവണയും എൻ.ഡി.എ ടിക്കറ്റിൽ തന്നെ മത്സരിക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് ജില്ലാ നേതൃത്വം അതൃപ്തി അറിയിച്ചിട്ടുള്ളത് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *