വിവാദ കര്‍ഷക സമരം;മാനവ സംസ്‌കൃതി പ്രതിഷേധരാവ് വയനാട്ടിൽ സംഘടിപ്പിച്ചു


Ad

കല്‍പ്പറ്റ: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം അറിയിച്ച് വൈത്തിരിയില്‍ മാനവ സംസ്‌കൃതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധരാവ് സംഘടിപ്പിച്ചു. 100 തീപ്പന്തങ്ങള്‍ തെളിയിച്ചു പരമ്പരാഗത കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. ഓരോ കര്‍ഷകനും മികച്ച കലാകാരനുമാണെന്നു ചെറുവയല്‍ രാമന്‍ പറഞ്ഞു. അനുഭവവും ആസ്വാദനവും ഒന്നുചേരുന്നതാണ് കര്‍ഷകന്റെ ജീവിതം. കൃഷിക്കാരന്റെ വിയര്‍പ്പിന്റെ വില അറിയാതെപോയാല്‍ നാട് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനവ സംസ്‌കൃതി താലൂക്ക് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ കെ.ജെ. മാണി, കെ.ഇ. വിനയന്‍, റഷീദ് ഓടത്തോട്, ജോജി ജേക്കബ്, ഫൈസല്‍, എ.സി. മാത്യൂസ് കെ.സി. ജേക്കബ്, എ.എ. വര്‍ഗീസ്, വിലാസിനി, എന്‍.കെ. ജ്യോതിഷ്, പി.വി. ആന്റണി, റെജി ജേക്കബ്, ജോണ്‍ പൊഴുതന, വത്സല സദാനന്ദന്‍, ഇ.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാനര്‍ ചിത്രരചന, നാടന്‍ പാട്ടുകളുടെ അവതരണം, അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യല്‍, റാലി തുടങ്ങിയവ ഉണ്ടായിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *