August 8, 2026

വനിത ദിനത്തിൽ വനിത വ്യക്തിത്വങ്ങളെ ആദരിച്ചു

0
IMG-20210309-WA0027
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു തരിയോട് നിർമ്മല ഹൈസ്‌കൂൾ എൻസിസി ബറ്റാലിയൻ സംഘടിപ്പിച്ച ചൂസ് റ്റു ചലഞ്ച് പരിപാടിയിൽ ഉന്നത പദവിയിലിരിക്കുന്ന വനിതകളെ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, ഡി ഡി ഇ ലീല കെ വി, ഡി ഇ ഓ ഉഷാദേവി എം കെ, ഇന്ത്യൻ ബാസ്കറ്റ് ബോൾ കാപ്റ്റൻ ജീന സ്കറിയ, ജില്ലയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് (പൊഴുതന) അനസ് റോസ്ന സ്റ്റെഫി, തരിയോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിബിൽ എഡ്വേർഡ്, നിർമ്മല ഹൈസ്‌കൂൾ എച്ഛ് എം ബീന വള്ളോപ്പിള്ളി, സ്റ്റാഫ് സെക്രട്ടറി ഗ്രേസി തോമസ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ എ എൻ ഓ പ്രീജ ജോയ്, പി ആർ ഓ ജോഷി എൻ കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *