June 24, 2026

കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു; വീട് ഭാഗികമായി തകർന്നു

0
IMG-20210311-WA0001
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കാര്യമ്പാടിയിൽ കനത്ത മഴയിലും കാറ്റിലും, വീടിന് മുകളിലേക്ക് തെങ്ങുകൾ വീണ് വീട് ഭാഗികമായി തകർന്നു. കാര്യമ്പാടി പള്ളിക്കൽ വീട്ടിൽ ഷാജിയുടെ വീടിനുമുകളിലേക്കാണ് ഇന്നലെ വൈകുന്നേരം 5.45 ഓടെ തെങ്ങുകൾ പൊട്ടി വീണത്. വീടിന്റെ പുറക് വശത്തെ രണ്ട് തെങ്ങുകളാണ് ഓട് മേഞ്ഞ വീടിന് മുകളിൽ പതിച്ചത്. വീടിനുള്ളിൽ ഉണ്ടായി 4 വയസ്സുകാരൻ ഉൾപ്പടെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *