April 26, 2024

ക്ഷീര കർഷക കോൺഗ്രസ്സ്‌ സമര പ്രഖ്യാപന കൺവെൻഷൻ ശനിയാഴ്ച

0
Img 20210311 Wa0009

കൽപ്പറ്റ: ക്ഷീര കർഷക കോൺഗ്രസ്സ്‌ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്ക്കൊണ്ടുള്ള സമര പ്രഖ്യാപന കൺവെൻഷൻ മാർച്ച് 13 ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലങ്ങളായി മിൽമ ക്ഷീരകർഷകരെ ചൂഷണം ചെയ്യുകയാണെന്നും,അടുത്ത കാലത്തായി കർഷകരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തു വരികയാണെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ മലബാർ മേഖല ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ മിൽമയുടെ സംഭരിക്കുന്ന പാലിന് ലിറ്ററിന് 3 രൂപ വെച്ച് 3 മാസം കുറക്കുവാൻ ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഈ തുക 3 മാസത്തിന് ശേഷം കർഷകർക്ക് തിരിച്ചുകൊടുക്കാമെന്നായിരുന്നു വ്യവസ്ഥ പറഞ്ഞത്. ഇത് ക്ഷീരകർഷകർക്ക് അംഗീകരിക്കാൻ കഴിയില്ല. പാലിന്റെ സംഭരണ അളവ് കുറയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കർഷകർ ഉൽപാദിക്കുന്ന മുഴുവൻ പാലും സംഭരിക്കണം ,എസ്എൻഎഫ് , ഫാറ്റ് ഇവയുടെ പരിശോധന നിലവാരം കാലോചിതമായി പുനഃക്രമീകരിക്കണം, കാലിത്തീറ്റ വില വർദ്ധനവ് പിടിച്ചുനിർത്താൻ സബ്സിഡി അനുവദിക്കണം, മിൽമയുടെ കാലിത്തീറ്റയുടെ ഗുണനിലവാരം വർധിപ്പിക്കണം, വേനൽക്കാല സബ്സിഡി എസ്എൻഎഫ് , ഫാറ്റ് നോക്കാതെ അളക്കുന്ന പാലിനും മുഴുവൻ കൊടുക്കണം, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *