‘കൊന്നും തിന്നും’ ഇല്ലാതാക്കുന്നു; വേട്ട സംഘത്തെ കുരുക്കാൻ വനം വകുപ്പ്


Ad

വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന വയനാട് ജില്ലയിൽ വേട്ട സംഘം വിളയാട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. ആയുധധാരികളായി ചുരം കയറി വനത്തിലെത്തി മൃഗങ്ങളെ വേട്ടയാടുന്നത് പതിവ് ആവുകയാണ്. മാസത്തിൽ ഒരു കേസ് എങ്കിലും ജില്ലയിൽ പതിവാണ്
വേട്ടയാടി കിട്ടുന്ന മൃഗവുമായി വനപരിപാലകരുടെ മുന്നിൽ പെടുന്നുമുണ്ട്.അതിൽ ഏറ്റവും കൂടുതൽ വേട്ട മാനുമായിട്ടാണ് സംഘം പിടിയിലാകുന്നത്. വയനാട്ടിൽ അകത്തും പുറത്തുമായി നിരവധി ആളുകൾ കേസിൽ പിടിക്കപ്പെടുന്നത് എന്നാൽ ചിലർ വനംവകുപ്പിന്റെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാറുമുണ്ട്.
വനാതിർത്തികളിൽ താമസിക്കുന്ന ആദിവാസികളെ മറയാക്കി വേട്ട സംഘങ്ങൾ ഉൾവനങ്ങളിൽ നായാട്ടിനിറങ്ങുന്നത് പതിവാണ്. വനം വകുപ്പിനും ഇതിൽ പങ്കുണ്ടെന്നാണ് സൂചന.

കഴിഞ്ഞദിവസങ്ങളിൽ ദാസനക്കര വെള്ളത്തിൽ പുള്ളിമാനെ വേട്ടയാടിയ കേസ് സ്വകാര്യം ഫാം ഹൗസ് ഉടമയും സഹായികളും അടക്കം 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തിരുന്നു. വനമധ്യത്തിൽ ഫാം ഹൗസ് നടത്തുന്ന കുന്നമംഗലം താമരക്കുളം സ്വദേശി ടി.കെ രാജേഷ്, സഹായിയായ കുന്നമംഗലം എഴുത്തോലത്ത് ഇ. എൽ ശ്രീകുമാർ, കുന്നമംഗലം കനിയാത്ത കെ.എം.രതീഷ് എന്നിവരെയാണ് തോക്കും തിരയും സഹിതം പിടികൂടിയത്. സമാനമായി ബത്തേരിയിലെ മുത്തങ്ങ വനത്തിൽ നിന്ന് കൂര മാനേ വേട്ടയാടിയ സംഭവമുണ്ട്. ഇതുകൂടാതെ മേപ്പാടിയിൽ ലോക് ഡൌണിന്റെ മറവിൽ കാട്ടിൽ വേട്ടക്കിറങ്ങിയ സംഘം വനംവകുപ്പിന്റെ പിടിയിലകപ്പെട്ടിരുന്നു. കൈവെട്ട് സ്വദേശികളായ രണ്ടു പേരാണ് വേട്ടയാടികൊന്ന മാനുമായി പിടിയിലായത്. ഓടിരക്ഷപ്പെട്ട സംഘത്തിലെ ബാക്കി ആറു പേർക്ക് തിരച്ചിൽ തുടരുകയാണ് ഇത്തരത്തിൽ അഞ്ചിൽ കൂടുതൽ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജില്ലയിൽ വനാതിർത്തികളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധനയാണ് അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *