April 27, 2024

വളളിയൂര്‍ക്കാവ് ക്ഷേത്രം ആറാട്ട് മഹോത്സവം ഇത്തവണയും ചടങ്ങുകളിൽ മാത്രം

0
Images 2021 03 12t111507.405

മാനന്തവാടി ശ്രീ വളളിയൂര്‍ക്കാവ് ക്ഷേത്രം ആറാട്ട് മഹോത്സവം ഇത്തവണയും ചടങ്ങുകളില്‍ മാത്രം.മാര്‍ച്ച് 15 മുതല്‍ 28 വരെയായിരിക്കും മഹോത്സവമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക.ചടങ്ങുകള്‍ മാത്രമായി നടക്കുമ്പേഴും ഭക്തജനങ്ങളുടെ എണ്ണവും പരിമിതി പെടുത്തും.ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയ ഉടന്‍ തന്നെ മടങ്ങുകയും വേണം.10 വയസിനും 65 വയസിനു മുകളിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.ഉത്സവത്തിന് തുടക്കം കുറിച്ച് എടവക പാണ്ടികടവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളിപ്പ് നടക്കും.21 ന് വൈകീട്ട് കൊടിയേറ്റവും 25 ന് ഒപ്പന വരവും നടക്കും.28 ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ഇളനീര്‍ക്കാവ് വരവും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റിമാരായ ഏച്ചോംഗോപി , ഇ.പി. മോഹന്‍ദാസ് , എക്‌സികൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍ , കെ.എ.ശ്രീകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *