May 30, 2026

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് . 106 പേര്‍ക്ക് രോഗമുക്തി

0
Covid-testing-in-Mumbai-PTI-photo
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (12.03.21) 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 106 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27593 ആയി. 26616 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 824 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 750 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി, മീനങ്ങാടി സ്വദേശികള്‍ 7 പേര്‍ വീതം, വെള്ളമുണ്ട 6 പേര്‍, ബത്തേരി, മുട്ടില്‍ 3 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, പനമരം, പൂതാടി, തൊണ്ടര്‍നാട് 2 പേര്‍ വീതം, എടവക, നൂല്‍പ്പുഴ, പുല്‍പ്പള്ളി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

106 പേര്‍ക്ക് രോഗമുക്തി
പൊഴുതന സ്വദേശികളായ 4 പേര്‍, പനമരം 3 പേര്‍, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി, പുല്‍പ്പള്ളി, ബത്തേരി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 94 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

208 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.03.21) പുതുതായി നിരീക്ഷണത്തിലായത് 208 പേരാണ്. 256 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4210 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 298074 സാമ്പിളുകളില്‍ 293881 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 266288 നെഗറ്റീവും 27593 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *