April 26, 2024

പ്രചരണ സാമഗ്രികളുടെ പ്രിന്റിംഗ്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

0
Images 2021 03 12t200455.138
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പ്രിന്റ് ചെയ്യുന്ന എല്ലാത്തരം പ്രചരണ സമഗ്രികളിലും (പോസ്റ്ററുകള്‍/ഫ്‌ളക്‌സുകള്‍/ ബാനറുകള്‍/ലഘുലേഖകള്‍ തുടങ്ങിയവ) ജനാധിപത്യ നിയമപ്രകാരമുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. നിയമങ്ങള്‍ പാലിക്കാതെ പ്രിന്റിംഗ് നടത്തിയാല്‍ 6 മാസം വരെയുളള തടവ് ശിക്ഷയോ 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയുളള ശിക്ഷയോ ലഭിക്കും.
മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് പ്രിന്റിംഗ് സ്ഥാപനങ്ങലില്‍ നിന്നും പ്രിന്റ് ചെയ്യുന്ന എല്ലാത്തരം പ്രചരണ സാമഗ്രികളിലും പ്രസിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും അച്ചടിച്ച കോപ്പികളുടെ എണ്ണവും നിര്‍ബന്ധമായും രേഖപ്പെടുത്തണം. പബ്ലിഷറെ തിരിച്ചറിയുന്നതിന് അവരെ തിരിച്ചറിയുന്ന രണ്ട് സാക്ഷികളുടെ ഒപ്പോട് കൂടിയ ഡിക്ലറേഷന്‍ ഫോം (രണ്ട് കോപ്പികള്‍) ലഭ്യമാക്കിയാല്‍ മാത്രമേ പ്രചാരണ വസ്തുക്കള്‍ പ്രിന്റ് ചെയാന്‍ പാടുളളു. ഡിക്ലറേഷന്‍ ഫോമിന്റെ പകര്‍പ്പും പ്രിന്റ് ചെയ്ത ഡോക്യുമെന്റിന്റെ പകര്‍പ്പും ബന്ധപ്പെട്ട ഇലക്ഷന്‍ അധികാരിക്ക് നല്‍കണം. ഒരു പകര്‍പ്പ് സ്ഥാപനത്തില്‍ സൂക്ഷിക്കണം.
സംസ്ഥാനം മുഴുവനായുളള പ്രചരണ ആവശ്യത്തിലേക്കാണ് പ്രിന്റ് ചെയ്യുന്നതെങ്കില്‍ അത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ecctvpm@gmail.com എന്ന വിലാസത്തിലും പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും അയക്കണം. ജില്ലാതലത്തിലേക്കുളളവ deowynd @gmail.com, admwayanad@gmail.com  എന്നീ വിലാസങ്ങളിലും അയച്ച് നല്‍കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *