April 20, 2024

യന്ത്രവൽകൃത റബർ ടാപ്പിങ് പരിശീലനം നടത്തി

0
Mty Rubber 12.jpg
മാനന്തവാടി:വയനാട്ടിൽ ആദ്യമായി യന്ത്രവൽകൃത റബർ ടാപ്പിങ് പരിശീലനം
നടത്തി. ആറളം ഫാമിലടക്കം വിജയകരമായി ഉപയോഗിച്ച് വരുന്ന റബർ ബോർഡ്
അംഗീകരിച്ച യന്ത്രം ഉപയോഗിക്കുന്നതിനായി 10 ദിവസം നീണ്ട് നിൽക്കുന്ന
പരിശീലനമാണ് നൽകിയത്. 30,000 രൂപ വിലവരുന്ന ബോലാനാഥ് റബർ ടാപ്പിങ് മെഷീൻ
സഹകരണ സ്ഥാപനമായ നോർത്ത് വയനാട് റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ്
സൊസൈറ്റിയാണ് മലബാറിൽ വിൽപന നടത്തുന്നത്. കാർഷിക രംഗത്തെ യന്ത്രവൽക്കരണം
പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ സബ്മിഷൻ ഒാൺ അഗ്രികൾചറൽ
മെക്കനൈസേഷൻ പദ്ധതി പ്രകാരം യന്ത്രത്തിന്റെ വിലയുടെ 60 ശതമാനം വരെ
സബ്സിഡി ലഭിക്കും.

എടവക പഞ്ചായത്തിലെ പഴശ്ശിനഗറിൽ നടന്ന പരിശീലനത്തിന് കോട്ടയം സായ ഫാം
ടൂൾസ് ആൻഡ് മെഷിൻസാണ് സാങ്കേതിക സഹായം നൽകിയത്. ഒരു വനിയയടക്കം
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു. പരിശീലനം
വിജയകരമായി പൂർത്തീകരിച്ചവർക്ക് ജ്യോതിർഗമ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്
സർട്ടിഫിക്കറ്റുകൾനൽകി. മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ടി.എ. റെജി,
പരിശീലകൻ പി. മാത്യു, കെ. ശ്യാംരാജ്, ജോയി നടുത്തറപ്പിൽ, ഷെറിൻ എന്നിവർ
പ്രസംഗിച്ചു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *