കെട്ടിടനികുതി പരിഹാര അദാലത്ത് ഭരണസമിതിയുടെ ഗൂഡതന്ത്രം : ഭീമഹർജിയുമായി കെ.സി.വൈ.എം


Ad
വർദ്ധിപ്പിച്ച കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ നടത്താനിരിക്കുന്ന അദാലത്തുകൾ പുതിയ ഭരണ സമിതിയുടെ ഗൂഡ തന്ത്രമാണെന്ന്  കെ.സി.വൈ.എം  ടൌൺ ചർച്ച് യൂണിറ്റ് ആരോപിച്ചു. കൂടാതെ കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് മാനന്തവാടി ബിൽഡിംഗ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട്, 2016 വർഷം മുതൽ മുൻ‌കാല പ്രാബല്യത്തിലെ നികുതി പിരിച്ചെടുക്കുന്നത് താൽക്കലികമായി തടഞ്ഞ്,  നിലവിലെ സാമ്പത്തിക വർഷം മുതൽ മുനിസിപ്പാലിറ്റി സ്ലാബിൽ നികുതി അടച്ചാൽ മതിയെന്നുമുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ ഇത്തരം ഒരു അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത് തികച്ചും സംശയാസ്പദമാണ്.   
കഴിഞ്ഞ ഭരണസമിതി,  വർദ്ധിപ്പിച്ച കെട്ടിട നികുതി പിരിക്കാതിരുന്നത് വൻ ജനകീയ പ്രക്ഷോഭം ഭയന്നിട്ടാണ്.  അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണസമിതിയുടെ സമരങ്ങളും അതിന് കാരണമായി. കഴിഞ്ഞ ഭരണസമിതിക്ക് നികുതി പിരിവ് മരവിപ്പിക്കാമെങ്കിൽ  ഇപ്പോഴത്തെ ഭരണസമിതിയ്ക്കും അങ്ങനെ ചെയ്യാവുന്നതാണ്.  അദാലത്തുവച്ച് വർദ്ധിപ്പിച്ച നികുതി കുടിശ്ശികയടക്കം ഗഡുക്കളാക്കി അടയ്ക്കാനുള്ള തീരുമാനമല്ല വേണ്ടത്. മറിച്ച്, കഴിഞ്ഞ 5 വർഷത്തെ വർദ്ധനവ് മുഴുവനായി ഒഴിവാക്കുവാനും  നിലവിലെ സാമ്പത്തിക വർഷം  മുതൽ നികുതി പരിഷ്ക്കരണം നടപ്പിൽ വരുത്താനും തീരുമാനമാകണമെന്നാവശ്യപ്പെട്ടുകൊണ്ട്, മാനന്തവാടി, കണിയാരം, കുറ്റിമൂല, പടമല, പയ്യമ്പള്ളി, ഒണ്ടയങ്ങാടി, ആറാട്ടുതറ എന്നിവിടങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച്, മാനന്തവാടി മുനിസിപ്പാലിറ്റിയ്ക് ഭീമഹർജി നൽകാൻ തീരുമാനിച്ചു. ഹർജിയ്ക്ക് അനുകൂ‍ലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ വോട്ട് ബഹിഷ്ക്കരണം ഉൾപ്പെടെയുള്ള വൻ ജനകീയ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കെ.സി.വൈ.എം  അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *